Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Marine Tourism

Ernakulam

സ്വ​കാ​ര്യ നി​ക്ഷേ​പ​ത്തോ​ടെ പു​തു​വൈ​പ്പി​ല്‍ മ​റൈ​ന്‍ ടൂ​റി​സം പ​ദ്ധ​തി

കൊ​ച്ചി: കൊ​ച്ചി​യു​ടെ ടൂ​റി​സം ഭൂ​പ​ട​ത്തി​ല്‍ പു​തി​യ അ​ധ്യാ​യം കു​റി​ക്കാ​ന്‍ പു​തു​വൈ​പ്പ് തീ​ര​ത്തെ, ലോ​കോ​ത്ത​ര മ​റൈ​ന്‍ ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി വി​ക​സി​പ്പി​ക്കാ​ന്‍ കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് അ​ഥോ​റി​റ്റി ഒ​രു​ങ്ങു​ന്നു. പു​തു​വൈ​പ്പ് ബീ​ച്ചി​നോ​ട് ചേ​ര്‍​ന്ന് പോ​ര്‍​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 35 ഏ​ക്ക​ര്‍ ഭൂ​മി​യി​ല്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നി​നാ​ണ് ആ​ലോ​ച​ന. നൂ​റു കോ​ടി​ക്ക് മേ​ലെ നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി അ​ടു​ത്ത മാ​സം ആ​ദ്യം ടെ​ണ്ട​ര്‍ ക്ഷ​ണി​ക്കും.

പു​തു​വൈ​പ്പി​ലെ മ​നോ​ഹ​ര​മാ​യ ക​ട​ല്‍​ത്തീ​ര​വും ന​ഗ​ര​ത്തോ​ട് അ​ടു​ത്തു​ള്ള ഭൗ​മ​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പോ​ര്‍​ട്ട് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ഫോ​ര്‍ട്ടുകൊ​ച്ചി​യി​ലും മ​റൈ​ന്‍ ഡ്രൈ​വി​ലും അ​നു​ഭ​വ​പ്പെ​ടു​ന്ന തി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​യു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

പ​ദ്ധ​തി​ക്കാ​യി തി​രി​ച്ച​റി​ഞ്ഞി​രി​ക്കു​ന്ന ഭൂ​മി ദീ​ര്‍​ഘ​കാ​ല ലീ​സി​ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍​ക്ക് കൈ​മാ​റി​യാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ബീ​ച്ച് റി​സോ​ര്‍​ട്ടു​ക​ള്‍, വാ​ട്ട​ര്‍​ഫ്ര​ണ്ട് ഹോ​ട്ട​ലു​ക​ള്‍, ഇ​ക്കോ റി​സോ​ര്‍​ട്ടു​ക​ള്‍, വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് കേ​ന്ദ്ര​ങ്ങ​ള്‍, യാ​ച്ചു​ക​ള്‍​ക്കും വി​നോ​ദ​ബോ​ട്ടു​ക​ള്‍​ക്കു​മാ​യി മ​റീ​ന, വെ​ല്‍​ന​സ് ടൂ​റി​സം പ​ദ്ധ​തി​ക​ള്‍, സാം​സ്‌​കാ​രി​ക വേ​ദി​ക​ള്‍, റ​സ്റ്റ​റ​ന്‍റു​ക​ള്‍, ക​ഫേ​ക​ള്‍ എ​ന്നി​ങ്ങ​നെ ടു​റി​സ​ത്തി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ഈ ​സ്ഥ​ലം വി​നി​യോ​ഗി​ക്കാം.
അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ക, ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ളും നേ​ടു​ക എ​ന്ന​ത് ക​മ്പ​നി​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി​രി​ക്കും.

തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല (സി​ആ​ര്‍​സെ​ഡ്) നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ലാ​യ​തി​നാ​ല്‍ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ല്‍​കും. തീ​ര​ദേ​ശ ജൈ​വ​വൈ​വി​ധ്യ​ത്തി​നോ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യ്‌​ക്കോ ദോ​ഷ​ക​ര​മാ​യ വി​ക​സ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
പ​ദ്ധ​തി യാ​ഥാ​ര്‍​ഥ്യ​മാ​യാ​ല്‍ കൊ​ച്ചി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് വ​ലി​യ ഉ​ണ​ര്‍​വ് ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്നും ഹോ​ട്ട​ല്‍, റ​സ്റ്റ​റ​ന്‍റ്, ഗ​താ​ഗ​തം, വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ്, പ്രാ​ദേ​ശി​ക വ്യാ​പാ​രം തു​ട​ങ്ങി​യ അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ല്‍ വ​ള​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നും വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.
കൊ​ച്ചി​ന്‍ പോ​ര്‍​ട്ട് അ​ഥോ​റി​റ്റി​ക്കും ദീ​ര്‍​ഘ​കാ​ല ലീ​സ് വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കും.

 

Latest News

Corehub Up